ബിഹാറില്‍ വൈദ്യുതിയും വരില്ല, ബില്ലും വരില്ല': നിതീഷ് കുമാറിന്റെ സൗജന്യ വൈദ്യുതി പ്രഖ്യാപനത്തെ പരിഹസിച്ച് ബിജെപി മന്ത്രി

ഷീബ വിജയൻ
ലക്‌നൗ I ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സൗജന്യ വൈദ്യുതി പ്രഖ്യാപനത്തെ പരിഹസിച്ച് ഉത്തര്‍പ്രദേശ് ഊര്‍ജ-നഗരവികസന മന്ത്രി അരവിന്ദ് കുമാര്‍ ശര്‍മ. ബിഹാറില്‍ വൈദ്യുതിയും വരില്ല ബില്ലും വരില്ല പിന്നല്ലേ സൗജന്യ വൈദ്യതി എന്നായിരുന്നു മന്ത്രിയുടെ പരിഹാസം. 'ബിഹാറില്‍ ഫ്രീയാണ്, പക്ഷെ വൈദ്യുതി വന്നാലല്ലേ അത് സൗജന്യമായി കൊടുക്കാന്‍ പറ്റൂ. അവിടെ വൈദ്യുതിയും വരില്ല. ബില്ലും വരില്ല. ഞങ്ങള്‍ ഇവിടെ വൈദ്യുതി നല്‍കുന്നുണ്ട്' എന്നായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രിയുടെ പ്രതികരണം.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വമ്പര്‍ പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിഹാറില്‍ നടത്തിയത്. ഓഗസ്റ്റ് ഒന്നു മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും 125 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്നാണ് പ്രഖ്യാപനം. സര്‍ക്കാരിന്റെ ഈ തീരുമാനം ബിഹാറിലെ 1.67 കോടി കുടുംബങ്ങള്‍ക്ക് ഗുണകരമാകുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
ഈ വർഷം ഒക്ടോബറിലോ നവംബറിലോ ആവും ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ASDADSDSADSA