യുദ്ധവിരാമത്തിന് തയാറായാൽ മുഴുവൻ ബന്ദികളെയും ഒരുമിച്ച് കൈമാറാൻ സന്നദ്ധമാണെന്ന നിർദേശം ഇസ്രായേൽ തള്ളിയതായി ഹമാസ്


ശാരിക

ഗസ്സസിറ്റി l പൂർണ യുദ്ധവിരാമത്തിലൂടെ മുഴുവൻ ബന്ദികളെയും ഒരുമിച്ച് കൈമാറാൻ സന്നദ്ധമാണെന്ന നിർദേശം ഇസ്രായേൽ തള്ളിയതായി ഹമാസ്. ഹമാസ് സായുധ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബന്ദികളുടെ ജീവനേക്കാൾ മറ്റു നിക്ഷിപ്ത താൽപര്യങ്ങളാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനുള്ളതെന്നും വെള്ളിയാഴ്ച പുറത്തുവിട്ട 20 മിനുറ്റുള്ള വീഡിയോ സന്ദേശത്തില്‍ അബൂ ഉബൈദ പറഞ്ഞു.

ആക്രമണം തുടരാനാണ് ഇസ്രായേൽ തീരുമാനമെങ്കിൽ ദീർഘകാല പോരാട്ടത്തിന് തങ്ങളും ഒരുക്കമാണെന്ന് ഹമാസ് സായുധ വിഭാഗം മുന്നറിയിപ്പും നൽകി. അതിനിടെ, ഗസ്സയിൽ നിന്ന് ഫലസ്തീനികളെ എത്യോപ്യ, ഇന്തൊനേഷ്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ പുനരധിവസിപ്പിക്കാനുള്ള പദ്ധതിക്ക് പിന്തുണ തേടി മൊസാദ് മേധാവി അടുത്തിടെ അമേരിക്ക സന്ദർശിച്ചതായുള്ള റിപ്പോർട്ടും പുറത്തുവന്നു. യു.എസ് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

അതേസമയം ഗസ്സയിൽ ഇന്നലെയും 41 പേരെ ഇസ്രായേൽ സേന കൊലപ്പെടുത്തി. തെക്കൻ ഗസ്സയിലെ അൽ മവാസിയിൽ അഭയാർഥികൾ താമസിച്ച തുണികൊണ്ടുള്ള തമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു.

article-image

പരിുപരു

You might also like

  • Lulu Exchange
  • Straight Forward

Most Viewed