ചൈനയുമായി കരാർ പൂർത്തിയായി; വളരെ വലിയ ഒരു കരാർ ഇന്ത്യയുമായും ഉണ്ടാകും: ഡോണൾഡ് ട്രംപ്


ഷീബ വിജയൻ

വാഷിങ്ടൺ: അമേരിക്ക ചൈനയുമായി ഒരു കരാറിൽ ഒപ്പുവെച്ചതായും ഇന്ത്യയുമായി ഒരു വലിയ കരാർ ഉടൻ ഉണ്ടാകുമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് ട്രംപ് ഇതുമായി ബന്ധപ്പെട്ട പരാമർശം നടത്തിയത്. അതേസമയം, ചൈനയുമായുള്ള കരാറുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. എല്ലാവരുമായും കരാറിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ ട്രംപ് എന്നാൽ, എല്ലാ രാജ്യങ്ങളുമായും കരാറുകള്‍ ഉണ്ടാക്കില്ലെന്നും വ്യക്തമാക്കി. ഞങ്ങൾ ചില മികച്ച കരാറുകൾ ഉണ്ടാക്കി. ഇനി ഒന്ന് വരാനിരിക്കുന്നു. ഒരുപക്ഷേ ഇന്ത്യയുമായി വളരെ വലിയ ഒന്ന്. മറ്റെല്ലാ രാഷ്ട്രങ്ങളുമായും കരാറുകൾ ഉണ്ടാക്കില്ല. ഞങ്ങൾ എല്ലാവരുമായും ഇടപാടുകൾ നടത്താൻ പോകുന്നില്ല. പക്ഷെ, ചിലർക്ക് ഞങ്ങൾ കത്ത് അയക്കുമെന്നും ആയിരുന്നു ട്രംപിന്റെ വാക്കുകൾ.

article-image

dfsfgsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed