വെടിനിർത്തൽ ധാരണ ആയില്ല: ഇസ്രയേൽ ആക്രമണം നിർത്തിയാൽ തിരിച്ചടിക്കില്ലെന്ന് ഇറാൻ


ഷീബ വിജയൻ

ടെഹ്റൻ: ഇസ്രയേലും ഇറാനും തമ്മിൽ വെടിനിർത്തൽ ധാരണയായെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് ഇറാൻ. വെടിനിർത്തൽ ധാരണ ഇതുവരെ ഇല്ലെന്നും ഇസ്രയേൽ ആക്രമണം നിർത്തിയാൽ തിരിച്ചടിക്കില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. യുദ്ധം തുടങ്ങിയത് ഇസ്രയേലാണെന്നും അദ്ദേഹം വ്യക്തമാക്കി. സൈനിക നടപടികൾ അവസാനിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം പിന്നീട് എടുക്കുമെന്ന് അരാഗ്ചി കൂട്ടിച്ചേർത്തു.

ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തലിന് ധാരണയായെന്നും ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നുമാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കുമെന്നും ട്രംപ് അറിയിച്ചു.

article-image

AWAASSAAS

You might also like

  • Lulu Exchange
  • Straight Forward

Most Viewed