നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലം കഠിനാധ്വാനത്തിന്റെ ഫലം ; നിയമസഭാ തെരഞ്ഞെടുപ്പിന് തയാറെടുപ്പ് തുടങ്ങിയെന്ന് സതീശന്‍


ഷീബ വിജയൻ

കൊച്ചി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലം കഠിനാധ്വാനത്തിന്റെ ഫലമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വിജയത്തില്‍ അഹങ്കാരിക്കാനില്ലെന്ന് സതീശന്‍ പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് തയാറെടുപ്പ് നേരത്തേ തന്നെ തുടങ്ങികഴിഞ്ഞു. ഇനി കൂടുതല്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കും. സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് വെറുപ്പാണെന്ന് തങ്ങള്‍ക്ക് ബോധ്യപ്പെട്ടെന്നും സതീശന്‍ പറഞ്ഞു. ക്യാപ്പ്റ്റന്‍ എന്നതടക്കമുള്ള വിശേഷണങ്ങളില്‍ വീഴാനില്ല. അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തെക്കുറിച്ച് പ്രതികരിക്കാനില്ല. അക്കാര്യത്തില്‍ തന്റെ വ്യക്തിപരമായ അഭിപ്രായത്തിന് പ്രസക്തിയില്ല. പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍ക്ക് അവരുടെ അഭിപ്രായം പറയാം. എന്നാല്‍ താന്‍ പറയേണ്ടത് യുഡിഎഫിന്റെ അഭിപ്രായമെന്നും സതീശന്‍ വ്യക്തമാക്കി.

article-image

DSFDFDFFD

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed