ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അറാഗ്ചി മോസ്കോയിൽ; പുടിനുമായി അടിയന്തര ചർച്ച നടത്തും

പ്രദീപ് പുറവങ്കര
മോസ്കോ: റഷ്യൻ പ്രസിഡഡന്റ് വ്ളാഡിമിർ പുടിനുമായി അടിയന്തര ചർച്ചകൾ നടത്തുന്നതിനായി ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അറാഗ്ചി ഇന്ന് മോസ്കോയിലെത്തി. ഇസ്രായേലിന്റെ പിന്തുണയോടെ അമേരിക്ക മൂന്ന് പ്രധാന ഇറാനിയൻ ആണവകേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി മണിക്കൂറുകൾക്കകമാണ് ഈ സന്ദർശനം നടക്കുന്നത്. ആദ്യ റിപ്പോർട്ടുകൾ പ്രകാരം, ആക്രമണങ്ങളിൽ ഈ മൂന്ന് കേന്ദ്രങ്ങൾക്കും കനത്ത നാശനഷ്ടങ്ങൾ സംഭവിക്കുകയോ പൂർണ്ണമായി നശിക്കുകയോ ചെയ്തിട്ടുണ്ട്.
സാഹചര്യം കൂടുതൽ വഷളായതോടെ, ഇറാൻ്റെ പ്രധാന സഖ്യകക്ഷികളിലൊന്നായ റഷ്യയിൽ നിന്ന് നയതന്ത്ര പിന്തുണ തേടാനാണ് അറാഗ്ചിയുടെ ഈ റഷ്യൻ യാത്ര ലക്ഷ്യമിടുന്നതെന്നാണ് കരുതപ്പെടുന്നത്. ആക്രമണങ്ങളെ അപലപിക്കാനും പ്രതിസന്ധി ലഘൂകരിക്കുന്നതിന് അന്താരാഷ്ട്ര പിന്തുണ തേടാനുമായിരിക്കും അദ്ദേഹത്തിൻ്റെ സന്ദേശം ഊന്നൽ നൽകുക എന്ന് പ്രതീക്ഷിക്കുന്നു.
aa