കുതിപ്പ് തുടര്‍ന്ന് യുഡിഎഫ്; ആര്യാടൻ ഷൗക്കത്തിന്‍റെ ലീഡ് 5618 കടന്നു


ഷീബ വിജയൻ 

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തുടങ്ങി രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫിന്‍റെ വോട്ട് 5000 കടന്നു. എട്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഷൗക്കത്ത് 5618 വോട്ടുകള്‍ക്ക് മുന്നിലാണ്. വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് ലീഡ് നേടാനായില്ല. എന്നാൽ പലയിടത്തും യുഡിഎഫിന്‍റെ വോട്ട് അൻവർ പെട്ടിയിലാക്കി. ആദ്യത്തെ ഏഴ് റൗണ്ടുകൾ യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മേഖലകളാണ്. അതിനു ശേഷമാണ് ഇടതു സ്വാധീന മേഖലകൾ വരുന്നത്. എൽഡിഎഫ് സ്വതന്ത്രൻ ആയിരുന്ന പി.വി. അൻവർ എംഎൽഎ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് നിലന്പൂരിൽ തെരഞ്ഞെടുപ്പ് നടന്നത്.

article-image

vcxxsdadsdsa

You might also like

Most Viewed