സമാധാനം അല്ലെങ്കിൽ ദുരന്തം; ഇറാന് മുന്നറിയിപ്പുമായി ട്രംപ്


ഷീബ വിജയൻ

വാഷിംഗ്ടൺ ഡിസി: ഇറാനിലെ ദൗത്യം വിജയമെന്ന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. ഇറാന്റെ ആണവഭീഷണി ഒഴിവാക്കാനായിരുന്നു ആക്രമണം. ഇറാൻ സമാധാനത്തിന് അതിവേഗം സന്നദ്ധമായില്ലെങ്കിൽ ഭാവി ആക്രമണങ്ങൾ ഇതിനേക്കാൾ കടുത്തതായിരിക്കും. ഇസ്രായേലിനുള്ള ഭീഷണി ഇല്ലാതാക്കാൻ ഒരു ‘ടീമായി’ പ്രവർത്തിച്ചു.
ബോംബിട്ടശേഷം യുഎസ് യുദ്ധവിമാനങ്ങള്‍ മടങ്ങിയെത്തി. ഇനി സമാധാനത്തിനുള്ള സമയമെന്നും ട്രംപ് വ്യക്തമാക്കി.

ഇറാൻ വഴങ്ങുന്നില്ലെങ്കിൽ പുതിയ ആക്രമണങ്ങളുണ്ടാകും. ചെയ്തത് യുഎസ് സൈന്യത്തിനുമാത്രം കഴിയുന്ന കാര്യമെന്നും ട്രംപ് പറഞ്ഞു. നെതന്യാഹുവിനെയും ഇസ്രയേലി സൈന്യത്തെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

dasdasadsdas

You might also like

  • Lulu Exchange
  • Straight Forward

Most Viewed