പെരിയ ഇരട്ടക്കൊല കേസിലെ ശിക്ഷ: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.മണികണ്ഠൻ രാജി വെച്ചു

ഷീബ വിജയൻ
കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ. മണികണ്ഠൻ രാജിവച്ചു. പെരിയ ഇരട്ട കൊലക്കേസിലെ 14-ാം പ്രതിയായ ഇദ്ദേഹത്തെ കോടതി അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് ശിക്ഷ ഹൈക്കോടതി റദ്ദാക്കുകയും പ്രതികളായ നേതാക്കൾക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
കൊലക്കേസ് പ്രതിയായ ഇദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഈ മാസം 26-നാണ് കേസ് സംബന്ധിച്ച അന്തിമ ഹിയറിംഗ് നിശ്ചയിച്ചിരിക്കുന്നത്. അതിന് മുൻപേയാണ് രാജി സമർപ്പിച്ചത്. മെമ്പർ സ്ഥാനവും രാജിവച്ചിട്ടുണ്ട്.
2019 ഫെബ്രുവരി 17-നാണ് കാസർഗോഡ് ജില്ലയിലെ കല്ലോട് പെരിയയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. കേസില്‍ കൊലപാതകം ചുമത്തപ്പെട്ട പത്ത് പ്രതികളെ ഇരട്ടജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു.
asdsaasdadsads