പാകിസ്താന് സാമ്പത്തിക സഹായം: 11 കര്‍ശന ഉപാധികള്‍ വെച്ച് ഐഎംഎഫ്

ഷീബ വിജയൻ
വാഷിംഗ്ടണ്‍: സാമ്പത്തിക സഹായം നല്‍കുന്നതില്‍ പാകിസ്താനുമേല്‍ ഉപാധികള്‍ മുന്നോട്ടുവെച്ച് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്). പാകിസ്താന് 11 കര്‍ശന ഉപാധികളാണ് ഐഎംഎഫ് മുന്നോട്ടുവെച്ചിരിക്കുന്നത്. വാര്‍ഷിക ബജറ്റ് 17,60,000 കോടിയായി ഉയര്‍ത്തണമെന്നാണ് പ്രധാന ആവശ്യം. ഇതില്‍ 1,07,000 കോടി വികസനപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ഇന്ത്യയുമായുളള സംഘര്‍ഷം വര്‍ധിച്ചാല്‍ അത് ധനസഹായത്തെ ബാധിക്കുമെന്നും ഐഎംഎഫ് വ്യക്തമാക്കി. ഇതോടെ ധനസഹായം നല്‍കാനായി ഐഎംഎഫ് പാകിസ്താനു മുന്നില്‍ വയ്ക്കുന്ന ഉപാധികള്‍ അമ്പതായി.
നേരത്തെ പാകിസ്താന് പ്രഖ്യാപിച്ച ധനസഹായത്തിന്റെ അടുത്ത ഗഡു നല്‍കുന്നതിനായാണ് രാജ്യാന്തര നാണയനിധി പുതിയ 11 നിബന്ധനകള്‍ കൂടി മുന്നോട്ടുവെച്ചത്. വൈദ്യുതി സബ്‌സിഡി ഉള്‍പ്പെടെ സാമ്പത്തിക ബാധ്യത വരുത്തുന്ന സൗജന്യങ്ങള്‍ കുറയ്ക്കണം, സാമ്പത്തിക രംഗത്തെ ദീര്‍ഘകാല പരിഷ്‌കാരങ്ങള്‍ക്കായി മാര്‍ഗരേഖ പുറത്തിറക്കണം, നാല് പ്രവിശ്യകളിലും ആദായനികുതി നിയമം പരിഷ്‌കരിക്കണം, മൂന്നുവര്‍ഷത്തിലേറെ പഴക്കമുളള കാറുകളുടെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണം എന്നിവയാണ് ഐഎംഎഫിന്റെ പ്രധാന നിര്‍ദേശങ്ങള്‍.
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താന് ധനസഹായം നല്‍കുന്നത് നിര്‍ത്തലാക്കാന്‍ ഇന്ത്യ ഐഎംഎഫിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യയുടെ എതിര്‍പ്പ് മറികടന്ന് ഐഎംഎഫ് തുക അനുവദിക്കുകയായിരുന്നു.
SADDASDASDASF