സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും പരക്കട്ടെ; ഇന്ത്യ-പാക് വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് മാര്‍പാപ്പ


ലോകത്തോടുള്ള ആദ്യ അഭിസംബോധനയില്‍ ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് മാര്‍പാപ്പ. ശാശ്വത സമാധാനം പ്രതീക്ഷിക്കുന്നുവെന്നും ലിയോ പതിനാലാമന്‍ മാര്‍പാപ്പ പറഞ്ഞു. ഇനിയൊരു യുദ്ധം വേണ്ടെന്നും അദ്ദേഹം ലോകത്തിലെ പ്രധാനശക്തികളോട് ആവശ്യപ്പെട്ടു. യുക്രെയ്ൻ യുദ്ധത്തിലെ ശാശ്വത സമാധാനത്തിനും ഗാസയിലെ വെടിനിർത്തലിനും പാപ്പ ആഹ്വാനം ചെയ്തു.

'വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ആഹ്ലാദകരം. കൂടുതല്‍ ചര്‍ച്ചകളിലൂടെ ശാശ്വതമായ പരിഹാരം ഉണ്ടാകട്ടെ. സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും പരക്കട്ടെ. ലോകത്തെ പല ഭാഗങ്ങളിലുമുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് അയവ് വരട്ടെ', അദ്ദേഹം പറഞ്ഞു. 267ാമത് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി സെന്‍റ് പീറ്ററിലെ സ്‌ക്വയറില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ലിയോ പതിനാലാമന്‍ മാര്‍പാപ്പ. മെയ് എട്ടിനാണ് കത്തോലിക്ക സഭയുടെ പുതിയ മാര്‍പാപ്പയായി ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ തിരഞ്ഞെടുത്തത്. കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് എന്നാണ് യഥാര്‍ത്ഥ നാമം.

article-image

degrsgssdaf

You might also like

Most Viewed