അയല്‍രാജ്യത്തിനെതിരെ നമ്മുടെ മണ്ണ് ഉപയോഗിക്കാന്‍ ഒരു ശത്രു ശക്തിയെയും അനുവദിക്കില്ല; നേപ്പാൾ

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഉടലെടുത്ത ഇന്ത്യ-പാക് സംഘര്‍ഷത്തെ അപലപിച്ച് നേപ്പാള്‍. തീവ്രവാദത്തിനെതിരെ നേപ്പാള്‍ ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും അയല്‍രാജ്യത്തിനെതിരെ നമ്മുടെ മണ്ണ് ഉപയോഗിക്കാന്‍ ഒരു ശത്രു ശക്തിയെയും അനുവദിക്കില്ലെന്നും നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു നേപ്പാള്‍ പൗരനും കൊല്ലപ്പെട്ടിരുന്നു. ആ ദുരന്തഘട്ടത്തില്‍ നേപ്പാളും ഇന്ത്യയും ഐക്യത്തോടെയാണ് നിലകൊണ്ടതെന്നും ദുഃഖവും നഷ്ടങ്ങളും പങ്കുവെച്ചെന്നും ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു പ്രസ്താവന. സംഘർഷം അവസാനിപ്പിക്കുമെന്നാണ് സമാധാനം പുനസ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നേപ്പാൾ അറിയിച്ചു.
gddfhzderswds