മുന്നൂറോളം വിദ്യാർത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക


വാഷിങ്ടൺ: മുന്നൂറോളം വിദ്യാർത്ഥികളുടെ വിസ റദ്ദാക്കിയ അമേരിക്കയുടെ നടപടിയിൽ പരിഭ്രാന്തരായി ഇന്ത്യക്കാരടക്കം നിരവധി വിദേശ വിദ്യാർഥികൾ. കൂടുതൽ വിദ്യാർഥികളുടെ വിസയും വരും ദിവസങ്ങളിൽ റദ്ദു ചെയ്യുമെന്ന് യു. എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോ അറിയിച്ചു.

ക്യാമ്പസ് പ്രക്ഷോഭത്തിലേർപ്പെട്ടിരിക്കുന്ന വിദ്യാർതഥികളെ ലക്ഷ്യമിട്ടാണ് നടപടി. പ്രക്ഷോഭത്തിൽ നേരിട്ടു പങ്കെടുത്തവർക്ക് പുറമേ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച പ്രതിഷേധ പോസ്റ്റുകളിൽ ലൈക്കു ചെയ്തവർക്കും ഷെയർ ചെയ്തവർക്കും വിസ റദ്ദാക്കൽ നടപടി നേരിടേണ്ടി വരുന്നുണ്ട്.

വിസ റദ്ദാക്കലിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ച് മാർക്കോ റൂബിയോ വ്യക്തമാക്കിയിട്ടില്ല.

article-image

െമംമ

You might also like

  • Straight Forward

Most Viewed