ഉത്തരകൊറിയയുടെ മാലിന്യ ബലൂണുകൾ ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ഓഫീസ്‌ വളപ്പിൽ


സോൾ: ഉത്തരകൊറിയ വിക്ഷേപിച്ച മാലിന്യ ബലൂണുകൾ ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ഓഫീസ്‌ വളപ്പിൽ. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉള്ളതായി റിപ്പോർട്ടില്ല. ഉത്തരകൊറിയയിലേക്ക്‌ കൊറിയൻ പോപ്പ്‌ പാട്ടുകളും രാജ്യവിരുദ്ധ സന്ദേശങ്ങളും പ്രക്ഷേപണം ചെയ്തതിനുള്ള പ്രതികാര നടപടിയാണിതെന്ന്‌ കരുതപ്പെടുന്നു.

ദക്ഷിണകൊറിയ ലഘുലേഖകൾ വഹിക്കുന്ന ബലൂണുകൾ രാജ്യത്തിനുള്ളിലേക്ക്‌ അയച്ചെന്നാരോപിച്ച്‌ രണ്ടായിരത്തോളം മാലിന്യ ബലൂണുകളാണ്‌ മെയ്‌ അവസാനം മുതൽ ഉത്തരകൊറിയ ദക്ഷിണകൊറിയയിലേക്ക്‌ വിക്ഷേപിച്ചത്‌. രാജ്യങ്ങൾ തമ്മിൽ ശീതയുദ്ധ സമാനമായ സാഹചര്യമാണ്‌ ഇപ്പോഴുള്ളത്.

article-image

dgdf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed