നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷന്റെ കൈത്താങ്ങ്


മനാമ: ജോലി സംബന്ധമായി പ്രശ്നത്തിൽ അകപ്പെട്ടു ബഹ്‌റൈനിൽ കഴിഞ്ഞ കൊല്ലം സ്വദേശി ഷൈനുവിന് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷൻറെ കൈത്താങ്ങ്. കൊല്ലം പ്രവാസി അസ്സോസിയേഷൻ ചാരിറ്റി വിങ്ങിന്റെ ഇടപെടലിലൂടെ സ്‌പോൺസറുടെ കൈയിൽ നിന്നും കൈപ്പറ്റിയ പാസ്സ്പോർട്ടും, നാട്ടിലേക്കു പോകാനുള്ള വിമാനയാത്ര ടിക്കറ്റും കൈമാറി.

ചാരിറ്റി വിങ് കൺവീനർ നവാസ് കുണ്ടറ, സെൻട്രൽ കമ്മിറ്റി അംഗം അനിൽകുമാർ, റിഫാ ഏരിയ കമ്മിറ്റി അംഗങ്ങൾ ആയ സുരേഷ് കുമാർ, ജമാൽ കോയിവിള, മജു വർഗ്ഗീസ്, സുബിൻ സുനിൽകുമാർ, അനന്തു, ശശിധരൻ എന്നിവർ സന്നിഹിതരായിരുന്നു.

article-image

sgdsg

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed