യുഎസ്സിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു


ഒക്‌ലഹോമ (യു.എസ്): അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ആന്ധ്രാപ്രദേശിലെ തെനാലി സ്വദേശിനിയായ വെറ്ററിനറി വിദ്യാർത്ഥിനി മരിച്ചു. ജെട്ടി ഹരിക എന്ന 25കാരിയാണ് മരിച്ചത്. ശനിയാഴ്ച ഒക്‌ലഹോമയിലെ ലോഗൻ കൗണ്ടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഇവർ മരിച്ചത്. വെറ്ററിനറി മെഡിസിനിൽ ബിരുദാനന്തര ബിരുദ പഠനത്തിനായി ഒന്നര വർഷം മുമ്പാണ് ഇവർ യു.എസിലേക്ക് പോയത്. മോശം കാലാവസ്ഥയെ തുടർന്ന് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെട്ടതിനെ തുടർന്നാണ് അപകടം.

ഹരികയുടെ പിതാവ് ജെട്ടി ശ്രീനിവാസ റാവുവും മാതാവ് നാഗമണിയും യു.എസ് അധികൃതരുമായി ബന്ധപ്പെട്ടുവരികയാണ്. മൃതദേഹം തെനാലിയിൽ എത്തിക്കാൻ സർക്കാരിന്റെ സഹായം തേടിയിരിക്കുകയാണ് കുടുംബം.

article-image

rdss

You might also like

  • Straight Forward

Most Viewed