ലോകത്തിലെ ആദ്യ എഐ വിശ്വസുന്ദരി കിരീടം ചൂടി മൊറോക്കോക്കാരി കെന്‍സ ലെയ്‌ലി

മൊറോക്കോ: ലോകത്തിലെ ആദ്യ എ ഐ വിശ്വസുന്ദരി കിരീടം ചൂടി മൊറോക്കോക്കാരി കെന്‍സ ലെയ്‌ലി. 1500 എഐ നിര്‍മിത മോഡലുകളെ പിന്തള്ളിയാണ് കെൻസ കീരീടമണിഞ്ഞത്. സൗന്ദര്യം, സാങ്കേതിക വിദ്യ, എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് വിജയികളെ തെരഞ്ഞെടുത്തത്. കാഴ്ചയില്‍ മനുഷ്യനാണെന്ന് തോന്നുമെങ്കിലും എഐ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച നിരവധി മോഡലുകളെ പിന്തള്ളിയാണ് കെന്‍സ കിരീടം ചൂടിയത്. മത്സരത്തിൽ സൗന്ദര്യം കൂടാതെ ഓണ്‍ലൈന്‍ ഇന്‍ഫ്ളുവന്‍സ് കൂടി മാനദണ്ഡമായിരുന്നു.
20000 ഡോളറാണ് സമ്മാനത്തുക. കാസബ്ലാങ്കയില്‍ നിന്നുള്ള നാല്‍പതുകാരനായ മെറിയം ബെസയാണ് കെന്‍സയെ നിര്‍മിച്ചത്. മൊറോക്കന്‍, അറബ്, ആഫ്രിക്കന്‍, മുസ്ലീം സ്ത്രീകളെ ഹൈലൈറ്റ് ചെയ്യാന്‍ കെന്‍സയിലൂടെ സാധിച്ചു എന്നതില്‍ അഭിമാനമുണ്ടെന്നും മെറിയം പ്രതികരിച്ചു. ഏഴു ഭാഷകൾ കൈകാര്യം ചെയ്യാൻ പറ്റുന്ന എഐ മോഡലാണ് കെൻസ.