റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച് പുടിൻ


മോസ്കോ: റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി ‘ഓർഡർ ഓഫ് സെന്‍റ് ആൻഡ്രു ദ അപ്പൊസ്തൽ’ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമ്മാനിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. 

ക്രെംലിനിലെ സെന്‍റ് ആൻഡ്രു ഹാളിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്കാരം സമ്മാനിച്ചത്. 1698ൽ ആരംഭിച്ച ഈ അവാർഡ് നേടുന്ന ആദ്യ ഇന്ത്യക്കാരനാണു മോദി.  ക്രിസ്തുശിഷ്യനും റഷ്യയുടെ മധ്യസ്ഥനുമായ വിശുദ്ധ അന്ത്രയോസ് ശ്ലീഹായുടെ പേരിലാണു പുരസ്കാരം. ഇന്ത്യയിലെ ജനങ്ങൾക്കു പുരസ്കാരം സമർപ്പിക്കുന്നതായി മോദി എക്സിൽ കുറിച്ചു.

article-image

bvcdbv

You might also like

Most Viewed