18 വയസിനു മുകളിലുള്ളവർ‍ക്ക് കോവിഡ് വാക്സിൻ ബൂസ്റ്റർ‍ ഡോസ് സൗജന്യമായി നൽ‍കുമെന്ന് കേന്ദ്രം


18 വയസിനു മുകളിലുള്ളവർ‍ക്ക് കോവിഡ് വാക്സിൻ ബൂസ്റ്റർ‍ ഡോസ് സൗജന്യമായി നൽ‍കുമെന്ന് കേന്ദ്ര സർക്കാർ. ഈ മാസം 15 മുതൽ 75 ദിവസത്തേക്കാണ് സൗജന്യ വാക്സിൻ വിതരണം. സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തഞ്ചാം വാർ‍ഷികം പ്രമാണിച്ചാണ് സൗജന്യമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു.  രാജ്യത്ത് ഇതുവരെ 18−59 പ്രായത്തിലുള്ള 77 കോടി ജനങ്ങളിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് മുൻ കരുതൽ ഡോസ് സ്വീകരിച്ചിട്ടുള്ളത്.

രണ്ടു ഡോസുകളുടെ പ്രാഥമിക വാക്സിനേഷൻ കഴിഞ്ഞ് ഏകദേശം ആറ് മാസത്തിന് ശേഷം ആന്‍റിബോഡിയുടെ അളവ് കുറയുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

You might also like

Most Viewed