ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസ് ഇരുപതിനായിരത്തിലേക്ക്

രാജ്യത്ത് വീണ്ടും 17000 കടന്ന് കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 17,073 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 21 പേർ മരിച്ചു. രോഗ മുക്തി നിരക്ക് 98.57 ശതമാനമായി താഴ്ന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. സംസ്ഥാനത്ത് ഇന്നലെ ആറായിരത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
കേരളം ഡൽഹി ഹരിയാന തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം തുടർച്ചയായി ഉയരുകയാണ്. കൊവിഡ് കേസുകൾ കൂടുന്നതിനിടെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ നിർമിക്കുന്ന കോവോ വാക്‌സിൻ അനുമതി നൽകണമെന്ന് വിദഗ്ധ സമിതി ശുപാർശ ചെയ്തു.
7 മുതൽ 11 വയസുവരെയുള്ള കുട്ടികളിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകാനാണ് ശുപാർശ. ഇക്കാര്യത്തിൽ ഡിസിജിഐ ഉടൻ തീരുമാനമെടുക്കും.