ഇന്ത്യയിൽ 24 മ​ണി​ക്കൂ​റി​നി​ടെ 12,213 പേ​ർ​ക്ക് കോ​വി​ഡ്


ഇന്ത്യയിൽ കോവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,213 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഫെബ്രുവരിക്കുശേഷം ആദ്യമായാണ് കോവിഡ് കേസുകൾ പതിനായിരം കടക്കുന്നത്. രാജ്യത്ത് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.35 ശതമാനമായി വർദ്ധിച്ചു. 24 മണിക്കൂറിനിടെ 7,624 പേർ കോവിഡ് മുക്തരായി.

ർഇതോടെ രാജ്യത്ത് കോവിഡ് ഭേദമായവരുടെ എണ്ണം 4,26,74,712 ആയി. 11 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 524803 ആയി ഉയർന്നു. 58,215 പേരാണ് കോവിഡ് ബാധിച്ച് വിവിധ സംസ്ഥാനങ്ങളിൽ ചികിത്സയിലുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed