ഷവർമയിൽ നിന്നുള്ള ഭക്ഷ്യവിഷബാധയ്ക്ക് കാരണം സാൽമൊണല്ല ബാക്ടീരിയയും ഷിഗല്ല ബാക്ടീരിയയും


കാസർ‍ഗോഡ് ചെറുവത്തൂരിൽ‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത് സാൽമൊണല്ല ബാക്ടീരിയയും ഷിഗല്ല ബാക്ടീരിയയും.  ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തിൽ‍ നിന്നും ശേഖരിച്ച ചിക്കൻ ഷവർ‍മയുടേയും പെപ്പർ‍ പൗഡറിന്‍റേയും പരിശോധനാഫലമാണ് ഇന്ന് പുറത്ത് വന്നത്. 

ചിക്കൻ ഷവർ‍മയിൽ‍ രോഗകാരികളായ സാൽ‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യവും പെപ്പർ‍ പൗഡറിൽ‍ സാൽ‍മൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed