കേരളത്തിൽ ഇന്ന് 719 പേർക്ക് കൊറോണ


സംസ്ഥാനത്ത് ഇന്ന് 719 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എറണാകുളം 152, തിരുവനന്തപുരം 135, കോട്ടയം 76, കോഴിക്കോട് 62, കൊല്ലം 57, പത്തനംതിട്ട 46, ഇടുക്കി 38, തൃശൂർ 34, ആലപ്പുഴ 28, കണ്ണൂർ 28, മലപ്പുറം 22, പാലക്കാട് 20, വയനാട് 15, കാസർഗോഡ് 6 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,250 സാന്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 19,627 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 98 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 6148 കൊറോണ കേസുകളിൽ, 10.7 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,315 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 660 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 51 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 7 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 915 പേർ രോഗമുക്തി നേടി. ഇതോടെ 6148 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,52,264 പേർ ഇതുവരെ കൊറോണയിൽ നിന്നും മുക്തി നേടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed