2027 ഏകദിന ലോകകപ്പ്: പുതിയ ഫോർമാറ്റും 12 വേദികളും പ്രഖ്യാപിച്ച് ഐസിസി
ഷീബ വിജയൻ
2027-ൽ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ വേദികളും പുതിയ ഫോർമാറ്റും ഐസിസി പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങളിലായി 12 വേദികളിലാണ് പോരാട്ടങ്ങൾ നടക്കുക. ദക്ഷിണാഫ്രിക്കയിൽ എട്ടും സിംബാബ്‌വെയിൽ മൂന്നും നമീബിയയിൽ ഒരു വേദിയിലുമായി 2027 ഒക്ടോബർ 4 മുതൽ നവംബർ 21 വരെയാണ് ടൂർണമെന്റ് ക്രമീകരിച്ചിരിക്കുന്നത്. 2003-ന് ശേഷം ഇതാദ്യമായാണ് ആഫ്രിക്കൻ മണ്ണ് ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
ആകെ 57 മത്സരങ്ങളുള്ള ടൂർണമെന്റ് മൂന്ന് ഘട്ടങ്ങളായാണ് നടത്തുന്നത്. സൂപ്പർ സീരീസ്, ആദ്യ റൗണ്ട്, സൂപ്പർ 7 എന്നീ ഘട്ടങ്ങളിലൂടെയാകും ടീമുകൾ മുന്നേറുക. റാങ്കിംഗിൽ പിന്നിലുള്ള ടീമുകൾ മത്സരിക്കുന്ന സൂപ്പർ സീരീസിൽ നിന്ന് യോഗ്യത നേടുന്ന ഒരു ടീമും മറ്റ് ടീമുകളും ചേർന്ന് രണ്ട് ഗ്രൂപ്പുകളിലായി ആദ്യ റൗണ്ടിൽ ഏറ്റുമുട്ടും. ഇതിൽ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കുന്ന ഏഴ് ടീമുകൾ സൂപ്പർ 7 ഘട്ടത്തിലേക്ക് കടക്കുകയും, അതിൽ നിന്ന് ആദ്യ നാല് സ്ഥാനത്തെത്തുന്ന ടീമുകൾ സെമി ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്യും.
xcvcvxcxcvx

