ഭിവണ്ടിയിൽ നാലുനില കെട്ടിടം തകർന്നു: ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം ഏഴായി


ഷീബ വിജയൻ

മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ നാല നില കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു. ബാലാജി നഗർ പ്രദേശത്തെ കോഹിനൂർ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്നു വീണത്. മൂന്നോ നാലോ പേർ ഇനിയും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. 48 മുറികളുള്ള ഈ കെട്ടിടം അപകടാവസ്ഥയിലാണെന്ന് മുനിസിപ്പൽ കോർപ്പറേഷൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്.

കെട്ടിടത്തിൽ നിന്ന് വലിയ ശബ്ദങ്ങൾ കേട്ടതിനെ തുടർന്ന് നാട്ടുകാർ പല കുടുംബങ്ങളെയും മുൻകരുതലായി മാറ്റിപ്പാർപ്പിച്ചിരുന്നുവെങ്കിലും ചില താമസക്കാർ പുറത്തേക്ക് ഇറങ്ങുന്നതിനിടെ ബി വിംഗ് നിലം പതിക്കുകയായിരുന്നു. ദേശീയ ദുരന്തനിവാരണ സേനയും പ്രാദേശിക അഗ്നിശമന സേനയും ചേർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

article-image

fgbbv

You might also like

  • Lulu Exchange
  • Straight Forward

Most Viewed