മെൻസ്ട്രൽ കപ്പിൽ എംഡിഎംഎ ഒളിപ്പിച്ച് ലഹരിക്കടത്ത്: യുവതിയും കൂട്ടാളിയും പിടിയിൽ
ഷീബ വിജയൻ
എറണാകുളത്തെ ഹോട്ടൽ മുറിയിൽ നിന്ന് ലഹരിമരുന്നുമായി പിടിയിലായ പ്രതികൾ എംഡിഎംഎ കടത്താൻ ഉപയോഗിച്ചത് തികച്ചും വ്യത്യസ്തമായ മാർഗ്ഗം. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി മുഹമ്മദ് ഷാഫിയും ആലപ്പുഴ സ്വദേശിനി സരിതയുമാണ് വൻതോതിൽ എംഡിഎംഎയുമായി പോലീസിന്റെയും എക്സൈസിന്റെയും പിടിയിലായത്. ബംഗളൂരുവിൽ നിന്ന് ലഹരിവസ്തുക്കൾ വാങ്ങി എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ ലോഡ്ജുകളിൽ മുറിയെടുത്ത് വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ രീതി.
പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ സരിത സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിനുള്ളിൽ എംഡിഎംഎ നിറച്ചാണ് കടത്തിയിരുന്നത്. കപ്പിൽ ലഹരിമരുന്ന് നിറച്ച ശേഷം ഒരു ഭാഗം പശവച്ച് ഒട്ടിച്ച് ഒളിപ്പിക്കുകയായിരുന്നു പതിവ്. ബംഗളൂരുവിൽ നിന്ന് ബസ് മാർഗ്ഗം വരുന്നതിനിടെ കണ്ണൂർ ഇരിട്ടിയിൽ വച്ച് എക്സൈസ് പരിശോധന നടത്തിയെങ്കിലും സരിതയുടെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച ലഹരിമരുന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതേത്തുടർന്ന് എറണാകുളത്തെത്തി ഗ്രാമിന് 4,000 രൂപ നിരക്കിൽ ഇവർ വിൽപ്പന നടത്താൻ ശ്രമിക്കവേയാണ് പോലീസ് വലയിലായത്. മുമ്പ് ഹോംനഴ്‌സായി ജോലി ചെയ്തിരുന്ന ആളാണ് സരിത, മുഹമ്മദ് ഷാഫി ഇന്റീരിയർ ഡിസൈനറാണ്. ഇവരിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയവരെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്.
്ിൈ്ിേ്ിേ

