ഇറാൻ യുദ്ധം നീളുന്നു: ഭരണകൂടത്തിലെ ഭിന്നതയിൽ പ്രതിസന്ധിയിലായി ട്രംപ്
ഷീബ വിജയൻ
ഇറാനുമായുള്ള സൈനിക ഏറ്റുമുട്ടൽ ആറാം മാസത്തിലേക്ക് കടക്കുമ്പോൾ, ഭാവി നടപടികളെച്ചൊല്ലി സ്വന്തം ഭരണകൂടത്തിനുള്ളിൽ അഭിപ്രായവ്യത്യാസം രൂക്ഷമായതോടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കടുത്ത അമർഷത്തിലെന്ന് റിപ്പോർട്ട്. ഇറാൻ വേഗത്തിൽ ചർച്ചകൾക്ക് വഴങ്ങുമെന്ന ട്രംപിന്റെ പ്രതീക്ഷ തെറ്റിയതും, വ്യക്തമായ പദ്ധതികളുടെ അഭാവത്തിൽ യുദ്ധം നീണ്ടുപോകുന്നതുമാണ് പ്രസിഡന്റിനെ നിരാശനാക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച നടന്ന ദേശീയ സുരക്ഷാ യോഗത്തിൽ ട്രംപ് ഉദ്യോഗസ്ഥരോട് രോഷാകുലനായി സംസാരിച്ചതായി പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതേസമയം, ഭരണകൂടത്തിനുള്ളിൽ ഭിന്നതയുണ്ടെന്ന വാർത്തകൾ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റും പന്റഗണും തള്ളി. എന്നാൽ, സൈനിക സമ്മർദ്ദം വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു വിഭാഗവും, ദീർഘകാല തന്ത്രങ്ങളില്ലാതെ ആക്രമണം തുടരുന്നത് യുഎസിന്റെ ആയുധശേഖരത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്ന മറ്റൊരു വിഭാഗവും ഉപദേശകർക്കിടയിൽ രൂപപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കൃത്യമായ നയമില്ലാത്തത് അമേരിക്കയ്ക്ക് തന്ത്രപരമായ തിരിച്ചടിയാകുന്നുവെന്ന വിലയിരുത്തലുകളും ശക്തമാണ്.
vcvbbvbvvcvcv

