ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ കർശന നിയമം: ബിൽ പാസാക്കിയതിന് പിന്നാലെ പ്രധാനമന്ത്രിയുടെ പ്രതികരണം
ഷീബ വിജയൻ
പരീക്ഷാ നിയമഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചു. ചോദ്യക്കടലാസ് ചോർച്ചയും വിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചോദ്യക്കടലാസ് ചോർച്ച ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവിയാണ് പ്രതിസന്ധിയിലാക്കുന്നതെന്നും ഇത്തരം പേപ്പർ മാഫിയകളെ ഒരു കാരണവശാലും വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തുടനീളം വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിക്കേണ്ടതും സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തേണ്ടതും അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പാർലമെന്റ് പാസാക്കിയ പുതിയ ബില്ലിൽ ഇതിനായി കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചു.
efrerrer

