പിഎം ശ്രീ നടപ്പാക്കുന്നത് യുഡിഎഫ് ചർച്ച ചെയ്തിട്ടില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി


ഷീബ വിജയൻ

കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രസ്താവന തള്ളി മന്ത്രി പികെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. വിഷയം യുഡിഎഫ് യോഗം ചർച്ച ചെയ്തിട്ടില്ലെന്നും, ഇത് പരിശോധിക്കാൻ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് വന്ന ശേഷമേ യുഡിഎഫും സർക്കാരും കൃത്യമായ നിലപാട് വ്യക്തമാക്കൂ എന്നും അദ്ദേഹം പറഞ്ഞു. മുൻ എൽഡിഎഫ് സർക്കാരാണ് പദ്ധതിയിൽ ഒപ്പുവെച്ചതെന്നും, അതിൽ നിന്ന് പിന്മാറാൻ സാധിക്കുമോയെന്ന് ഉപസമിതി റിപ്പോർട്ടിലൂടെ മാത്രമേ വ്യക്തമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്ന നിബന്ധനകൾ ഒരു കാരണവശാലും കേരളത്തിലെ പാഠ്യപദ്ധതിയിലോ സ്കൂൾ തിരഞ്ഞെടുപ്പിലോ നടപ്പാക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അടൂർ പ്രകാശ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹത്തിന്റെ ശൈലിയിൽ മറുപടി നൽകിയതാകാം എന്നും വിഷയം മുന്നണി തലത്തിൽ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്നും ലഭിക്കേണ്ട ഫണ്ട് നേടിയെടുക്കാൻ നടപടി സ്വീകരിക്കുമെന്നുമായിരുന്നു അടൂർ പ്രകാശ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്.

 

article-image

dqdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed