ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ബഹ്റൈൻ
ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ബഹ്റൈനും. 2022 ലെ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന നെറ്റ് വർക്ക് റിപ്പോർട്ടിലാണ് 146 രാജ്യങ്ങളിൽ ഇരുപത്തി ഒന്നാം സ്ഥാനം ബഹ്റൈൻ നേടിയത്. 2012ലാണ് ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യത്തെ കണ്ടെത്തുന്ന സര്‍വേ തുടങ്ങിയത്. ജിഡിപി, ആളോഹരി വരുമാനം, ആരോഗ്യത്തോടെയുള്ള ആയുര്‍ദൈര്‍ഘ്യം, സാമൂഹ്യ പിന്തുണ, ജീവിതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, അഴിമതി വിരുദ്ധത തുടങ്ങിയ നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് സന്തോഷസൂചിക പട്ടികയിലെ രാജ്യങ്ങളെ തെരഞ്ഞെടുക്കുന്നത്.

