ലഹരി കേസിൽ അധ്യാപകർ കുടുങ്ങിയ സംഭവം: സമഗ്ര അന്വേഷണത്തിന് നിർദ്ദേശം


ഷീബ വിജയൻ

കോഴിക്കോട് വടകരയിൽ എംഡിഎംഎയുമായി അധ്യാപകർ പിടിയിലായ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിട്ടു. എസ്എസ്കെ അഡീഷണൽ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ എം.കെ. ഷൈൻ മോന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതിയാണ് വിഷയം അന്വേഷിക്കുന്നത്. പേരാമ്പ്ര ബിആർസിയിലെ അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ ഇവരെ സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു.

പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള പ്രാഥമിക നടപടികൾ അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കഴിഞ്ഞ ആറുമാസത്തിനിടെ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായി വ്യക്തമായി. കീർത്തനയുടെ അക്കൗണ്ടിലേക്ക് 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിലേക്ക് 9 ലക്ഷം രൂപയും എത്തിയിട്ടുണ്ട്. തുച്ഛമായ വേതനത്തിൽ ജോലി ചെയ്യുന്ന ഇവരുടെ അക്കൗണ്ടുകളിലേക്ക് ഇത്രയധികം പണം എത്തിയത് ലഹരി ഇടപാടുകൾ വഴിയാണെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.

article-image

saasdadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed