ആഭരണശേഖരങ്ങളിൽ എലിസബത്ത് രാജ്ഞിയ്ക്ക് പ്രിയം ബഹ്റൈൻ പേളുകളോട്
എലിസബത്ത് രാഞ്ജിയുടെ മൂല്യമേറിയ ആഭരണശേഖരത്തിലെ പ്രിയപ്പെട്ട രത്നങ്ങളിൽ അധികവും ബഹ്റൈൻ പേളുകളാണെന്ന് റിപ്പോർട്ട്. എന്തുകൊണ്ടാണ് മുത്തുകൾ കൊണ്ട് തീർത്ത നെക്ലെയ്സുകൾ ധരിക്കുവാൻ കാരണം എന്ന ചോദ്യത്തിന് അവ ബഹ്റൈനിൽ നിന്നുമുള്ള തനതായ പേളുകളാണെന്നാണ് എലിസബത്ത് രാജ്ഞി പ്രതികരിച്ചത്. ധരിച്ചിരിക്കുന്ന മാലയ്ക്ക് 50 വർഷത്തിലധികം പഴക്കമുണ്ടെന്നും പക്ഷേ ഇതുവരെയും അതിന്റെ തിളക്കം നഷ്ടപ്പെട്ടിട്ടില്ലെന്നുമാണ് രാജ്ഞി പറഞ്ഞത്. ബഹ്റൈനിലെ എഴുത്തുകാരനും പ്രൊഫസറുമായ ഡോ.അബ്ദുള്ള അൽ മദാനിയുടെ ട്വീറ്റിന് താഴെ വന്ന കമന്റുകളിലാണ് ഇക്കാര്യങ്ങൾ ചർച്ചയായത്. എലിസബത്ത് രാഞ്ജിയുടെ വിവാഹവേളയിൽ ബഹ്റൈനിൽ നിന്നും സമ്മാനമായി 7 വലിയ പേളുകളാണ് നൽകിയതെന്നും, ബഹ്റൈൻ പേളുകളുടെ സവിശേഷത കാരണം നിരവധി തവണ രാജകുടംബാംഗങ്ങൾക്ക് വേണ്ടിയും മുത്തുകൾ ബഹ്റൈനിൽ നിന്നും വാങ്ങിയിട്ടുണ്ടെന്നും എലിസബത്ത് രാജ്ഞി പറഞ്ഞു.

