കേരളത്തിൽ‍ ഇന്ന് 1,088 പേർ‍ക്ക് കോവിഡ്−19 സ്ഥിരീകരിച്ചു


കേരളത്തിൽ‍ 1,088 പേർ‍ക്ക് കോവിഡ്−19 സ്ഥിരീകരിച്ചു. എറണാകുളം 217, കോട്ടയം 145, കോഴിക്കോട് 107, തിരുവനന്തപുരം 104, തൃശൂർ 82, കൊല്ലം 76, പത്തനംതിട്ട 75, ഇടുക്കി 63, ആലപ്പുഴ 49, മലപ്പുറം 41, കണ്ണൂർ 37, വയനാട് 37, പാലക്കാട് 34, കാസർഗോഡ് 21 എന്നിങ്ങനേയാണ് ജില്ലകളിൽ‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,050 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 26,967 പേരാണ് ഇപ്പോൾ‍ നിരീക്ഷണത്തിലുള്ളത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കോവിഡ്−19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,793 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ‍ മൂന്ന് പേർ‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1,028 പേർ‍ക്ക് സമ്പർ‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 53 പേരുടെ സമ്പർ‍ക്ക ഉറവിടം വ്യക്തമല്ല. നാല് ആരോഗ്യ പ്രവർ‍ത്തകർ‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2,037 പേർ‍ രോഗമുക്തി നേടി. ഇതോടെ 9,530 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,43,070 പേർ‍ ഇതുവരെ കോവിഡിൽ‍ നിന്നും മുക്തി നേടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed