ബുദയ്യ സ്ട്രീറ്റിലുണ്ടായ വാഹനപകടത്തിൽ ബഹ്റൈൻ സ്വദേശിനി കൊല്ലപ്പെട്ടു

ബഹ്റൈനിലെ ബുദയ്യ സ്ട്രീറ്റിലുണ്ടായ വാഹനപകടത്തിൽ മുപ്പത്തിയാറുകാരിയായ ബഹ്റൈൻ സ്വദേശിനി കൊല്ലപ്പെട്ടു. ആഭ്യന്തര മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മനാമയിലേക്ക് പോകുംവഴി ബുദയ്യ സ്ട്രീറ്റിൽ വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട നിയമനടപടികളും അന്വേഷണങ്ങളും സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.