ശ്രീലങ്കയ്ക്കെതിരായ പിങ്ക് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 252 റൺസിന് പുറത്ത്

ശ്രീലങ്കയ്ക്കെതിരായ പിങ്ക് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 252 റൺസിന് പുറത്ത്. അർധ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരുടെ ഒറ്റയാൻ പോരാട്ടമാണ് ഇന്ത്യയെ വലിയ തകർച്ചയിൽനിന്നും രക്ഷിച്ചത്. 98 പന്തുകൾ നേരിട്ട അയ്യർ നാല് സിക്സും പത്ത് ഫോറും ഉൾപ്പെടെ 92 റൺസെടുത്തു. അയ്യരാണ് ടോപ് സ്കോറർ. ഋഷഭ് പന്ത് 39 റണ്‍സുമെടുത്തു. രോഹിത് (15), ഹനുമ വിഹാരി (31), വിരാട് കോഹ്ലി (23) എന്നിവർക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല.
പ്രവീൺ ജയവിക്രമയും ലസിത് എംബുൾഡെനിയയും ചേർന്നാണ് ഇന്ത്യയെ തകർത്തത്. ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ധനജയ ഡി സിൽവ രണ്ടും സുരംഗ ലക്മൽ ഒരു വിക്കറ്റും നേടി.