ഡെൽറ്റയുടേയും ഒമിക്രോണിന്റേയും സങ്കരം ഡെൽറ്റക്രോൺ


ലോകത്ത് വ്യാപകമായി പടരുന്ന കൊറോണ വൈറസ് വകഭേദങ്ങളായ ഡെൽറ്റയുടെയും ഒമിക്രോണിന്റെയും സങ്കരം സൈപ്രസിലെ ഗവേഷകർ കണ്ടെത്തി. ഡെൽറ്റക്രോൺ എന്നാണ് ഇതിനു പേരു നൽകിയിരിക്കുന്നത്. ഡെൽറ്റയുടെ ജീനോമിൽ ഒമിക്രോണിന്റേതുപോലുള്ള ജനിതകം കണ്ടെത്തിയതിനാലാണ് ഈ പേരിട്ടതെന്ന് സൈപ്രസ് സർവകലാശാലയിലെ ലബോറട്ടറി ഓഫ് ബയോ ടെക്നോളജി ആൻഡ് മോളിക്യുലാർ വൈറോളജി മേധാവി ലിയോൺഡിയോസ് കോസ്റ്റികിസ് പറഞ്ഞു.

25 ഡെൽറ്റക്രോൺ കേസുകളാണ് കോസ്റ്റികിസും സഹപ്രവർത്തകരും സൈപ്രസിൽ കണ്ടെത്തിയത്. ഈ വകഭേദം കൂടുതൽ ഗുരുതരമാണോ വ്യാപനശേഷി കൂടിയതാണോ എന്നെല്ലാമുള്ള വിലയിരുത്തൽ നടക്കുന്നതേയുള്ളൂ.

You might also like

Most Viewed