മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: സർക്കാരിനും അഭിഭാഷകനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം
ശാരിക
കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സർക്കാരിനെയും അഭിഭാഷകനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. എന്തിനാണ് ചില പ്രതികളെ സർക്കാർ സംരക്ഷിക്കുന്നതെന്ന് ചോദിച്ച കോടതി, തൊട്ടാൽ പൊള്ളുമെന്ന് ഭയമുണ്ടെങ്കിൽ കേസ് ഇങ്ങനെ നീണ്ടുപോകുമെന്നും തുറന്നടിച്ചു. കേസുമായി ബന്ധപ്പെട്ട ഫയൽ തനിക്ക് ലഭിച്ചത് ഇന്നലെ മാത്രമാണെന്ന് ഹൈക്കോടതിയിൽ ഹാജരായ പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി അറിയിച്ചതിനെ തുടർന്നാണ് കോടതിയുടെ ഭാഗത്തുനിന്ന് ശക്തമായ പരാമർശമുണ്ടായത്.
സംസ്ഥാന പിന്നാക്ക വികസന കോർപറേഷനിൽ നിന്ന് 15 കോടി രൂപ കുറഞ്ഞ പലിശയ്ക്ക് വായ്പയെടുത്ത് എസ്എൻഡിപി ശാഖകൾ വഴി ഉയർന്ന പലിശയ്ക്ക് നൽകി സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് കേസ്. വായ്പ വിതരണത്തിലും തിരിച്ചടവിലും വൻതോതിലുള്ള അഴിമതിയും തട്ടിപ്പും നടന്നതായി നേരത്തെ അന്വേഷണത്തിൽ ആരോപണമുയർന്നിരുന്നു.
czc

