കൃത്യനിഷ്ഠയിൽ ഒന്നാമത്: ഓഗസ്റ്റിലെ പ്രകടനത്തിൽ മികവുമായി ഗൾഫ് എയർ
പ്രദീപ് പുറവങ്കര
മനാമ: ആഗോള വ്യോമയാന വിശകലന ഏജൻസികളായ സിറിയം (Cirium), ഒ.എ.ജി (OAG) എന്നിവയുടെ 2026 ഓഗസ്റ്റിലെ റിപ്പോർട്ടുകളിൽ മികച്ച നേട്ടവുമായി ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ. മികച്ച പ്രവർത്തന മികവും കൃത്യനിഷ്ഠയുമാണ് എയർലൈനിനെ പ്രമുഖ സ്ഥാനങ്ങളിൽ എത്തിച്ചത്.
സിറിയത്തിന്റെ ഓഗസ്റ്റ് റിപ്പോർട്ട് പ്രകാരം വിമാനങ്ങൾ കൃത്യസമയത്ത് ലാൻഡ് ചെയ്യുന്ന കാര്യത്തിൽ 92.47 ശതമാനം കൃത്യതയോടെ മിഡിൽ ഈസ്റ്റിലെ വിമാനക്കമ്പനികളിൽ ഗൾഫ് എയർ ഒന്നാം സ്ഥാനം നേടി. മിഡിൽ ഈസ്റ്റ്-ആഫ്രിക്കൻ മേഖലയിൽ രണ്ടാം സ്ഥാനവും സ്വന്തമാക്കി. ജൂലൈ മാസത്തിലെ 84.93 ശതമാനത്തിൽ നിന്നാണ് ഓഗസ്റ്റിൽ 7.54 ശതമാനം ഉയർച്ച രേഖപ്പെടുത്തിയത്. ഓഗസ്റ്റിൽ സർവീസ് നടത്തിയ 4,422 വിമാനങ്ങളിൽ 99.50 ശതമാനവും വിജയകരമായി പൂർത്തിയാക്കാൻ എയർലൈന് സാധിച്ചു.
ഒ.എ.ജി റിപ്പോർട്ടിൽ 90.35 ശതമാനം കൃത്യനിഷ്ഠയോടെ മിഡിൽ ഈസ്റ്റിൽ രണ്ടാം സ്ഥാനവും ആഗോളതലത്തിൽ നാലാം സ്ഥാനവുമാണ് ഗൾഫ് എയറിന് ലഭിച്ചത്. ആകെ സർവീസ് നടത്തിയ 4,421 വിമാനങ്ങളിൽ വെറും 0.45 ശതമാനം മാത്രമാണ് റദ്ദാക്കേണ്ടി വന്നത്.
എയർലൈന്റെ കൃത്യമായ പ്ലാനിംഗ്, എഞ്ചിനീയറിങ്, ഗ്രൗണ്ട് സർവീസ്, ക്രൂ അംഗങ്ങൾ ഉൾപ്പെടെയുള്ള പ്രൊഫഷണൽ ജീവനക്കാരുടെ മികച്ച കൂട്ടായ്മയും ഏകോപനവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി.
assssaas

