ഇ-സ്‌കൂട്ടറുകൾക്ക് പ്രായപരിധി: 16 വയസ്സിൽ താഴെയുള്ളവർ ഓടിച്ചാൽ ലൈസൻസില്ലാത്ത ഡ്രൈവിംഗായി പരിഗണിക്കാനുള്ള ബില്ലുമായി ബഹ്റൈൻ എംപിമാർ


പ്രദീപ് പുറവങ്കര


മനാമ: 16 വയസ്സിൽ താഴെയുള്ള കുട്ടികൾ പൊതുറോഡുകളിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ (ഇ-സ്‌കൂട്ടറുകൾ) ഓടിക്കുന്നത് ലൈസൻസില്ലാത്ത ഡ്രൈവിംഗായി പരിഗണിച്ച് ശിക്ഷിക്കാൻ ട്രാഫിക് നിയമത്തിൽ ഭേദഗതി വരുത്താനൊരുങ്ങി ബഹ്റൈൻ. ഇതാദ്യമായാണ് ഇ-സ്‌കൂട്ടറുകളെ ഉൾപ്പെടുത്തി രാജ്യത്തെ ട്രാഫിക് നിയമത്തിൽ ഭേദഗതി വരുത്തുന്നത്.

എം.പിമാരായ ഖാലിദ് ബു അനഖ്, ഹിഷാം അൽ അവാധി, സൈനബ് അബ്ദുൽ അമീർ, അഹമ്മദ് അൽ സല്ലൂം എന്നിവരാണ് ഭേദഗതി ബിൽ സമർപ്പിച്ചത്. കുട്ടികളും കാൽനടയാത്രക്കാരും ഉൾപ്പെടെയുള്ളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്ന അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് നിയമം കടുപ്പിക്കുന്നത്. ഭേദഗതി പ്രകാരം ഇ-സ്‌കൂട്ടറുകളുടെ വേഗത, സഞ്ചരിക്കാവുന്ന വഴികൾ, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ തീരുമാനിക്കാനുള്ള അധികാരം ആഭ്യന്തര മന്ത്രിക്ക് ലഭിക്കും.

പുതിയ നിയമപ്രകാരം 16 വയസ്സിൽ താഴെയുള്ളവർ പൊതുറോഡിൽ ഇ-സ്‌കൂട്ടർ ഓടിച്ചാൽ സാധുവായ ലൈസൻസില്ലാതെ വാഹനം ഓടിച്ചതായി കണക്കാക്കും. ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നവർക്ക് ആറ് മാസം വരെ തടവും 100 മുതൽ 500 ബഹ്റൈനി ദീനാർ വരെ പിഴയുമാണ് ലഭിക്കുക. കൂടാതെ നിയമപ്രകാരമുള്ള പ്രായം തികഞ്ഞാലും അടുത്ത ആറ് മാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നത് തടയാനും കോടതിക്ക് അധികാരമുണ്ടാകും.

റോഡുകളിലെ തിരക്കുകൾക്കിടയിലൂടെ സുരക്ഷിതമായി വാഹനമോടിക്കാനുള്ള അനുഭവപരിചയം കുട്ടികൾക്കില്ലെന്നും ഇ-സ്‌കൂട്ടറുകൾക്ക് സുരക്ഷാ കവചങ്ങൾ കുറവാണെന്നും എം.പിമാർ ചൂണ്ടിക്കാട്ടി. കാൽനടയാത്രക്കാർക്കും പ്രായമായവർക്കും ഇ-സ്‌കൂട്ടറുകൾ ഭീഷണിയാകുന്നുണ്ട്. സമീപ രാജ്യമായ യു.എ.ഇയിലെ ഇ-സ്‌കൂട്ടർ നിയന്ത്രണ നിയമങ്ങൾ കൂടി മാതൃകയാക്കിയാണ് ബഹ്റൈനിൽ പുതിയ നിയമഭേദഗതി കൊണ്ടുവരുന്നത്.

article-image

dsdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed