ബഹ്‌റൈൻ കേരളീയ സമാജം ‘ശ്രാവണം 2026’: വയലിൻ വിസ്മയമൊരുക്കി ഗംഗ ശശിധരൻ; മെഗാ തിരുവാതിര ഇന്ന്
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ (ബി.കെ.എസ്) ഓണാഘോഷ പരിപാടിയായ 'ശ്രാവണം 2026'ന്റെ രണ്ടാം ഘട്ടത്തിന് ഡയമണ്ട് ജൂബിലി ഹാളിൽ തുടക്കമായി. പ്രശസ്ത വയലിൻ വാദക 13-കാരിയായ ഗംഗ ശശിധരന്റെ വയലിൻ കച്ചേരിയോടെയാണ് ആഘോഷങ്ങൾക്ക് അരങ്ങുണർന്നത്. ഭാരത രത്നം ഡോ. എം.എസ്. സുബ്ബുലക്ഷ്മി ഫെലോഷിപ്പ് ജേതാവായ ഗംഗയുടെ കർണാടക സംഗീത വിരുന്ന് കാണികളെ മനംമയക്കി.
സെപ്റ്റംബറിൽ നീളുന്ന ആഘോഷങ്ങളുടെ ഭാഗമായി സംഗീത-നൃത്ത പരിപാടികളും വിവിധ മത്സരങ്ങളും നടക്കും. ഇന്ന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന 'മെഗാ തിരുവാതിര'യിൽ നൂറിലധികം വനിതകൾ അണിനിരക്കും. കേരള സംസ്കാരിക ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് ചടങ്ങിൽ മുഖ്യാതിഥിയാകും. ഇന്ന് രാവിലെ ബഹ്റൈനിലെത്തിയ അദ്ദേഹത്തെ ബികെഎസ് ഭാരവാഹികൾ എയർപ്പോർട്ടിൽ സ്വീകരിച്ചു.
നാളെ (ശനി) വൈകുന്നേരം 7.30-ന് പായസ മത്സരവും ഓണപ്പുടവ ഫേഷൻ മത്സരവും സംഘടിപ്പിക്കും. ഞായറാഴ്ച വൈകുന്നേരം 7.30-ന് ഓണപ്പാട്ട് മത്സരവും നടക്കും.
adsdssasaas

