പപ്പൻ ചിരന്തനയുടെ നിര്യാണത്തിൽ ബഹ്റൈൻ പ്രതിഭ അനുശോചന യോഗം സംഘടിപ്പിച്ചു


മുൻ ബഹ്റൈൻ പ്രവാസിയും അഭിനേതാവും ബഹ്റൈൻ പ്രതിഭയുടെ മുൻ കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന പപ്പൻ ചിരന്തനയുടെ നിര്യാണത്തിൽ ബഹ്റൈൻ പ്രതിഭ അനുശോചന യോഗം സംഘടിപ്പിച്ചു. പ്രതിഭയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതം നേർന്നു. വൈസ് പ്രസിഡന്റ് ശശിധരൻ ഉദിനൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യ രക്ഷാധികാരി പി. ശ്രീജിത് അനുശോചന പ്രമേയം അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം സുബൈർ കണ്ണൂർ, എ.വി. അശോകൻ, വീര മണി, രാമചന്ദ്രൻ ഒഞ്ചിയം, ഷെറീഫ് കോഴിക്കോട്, ട്രഷറർ മിജോഷ് മൊറാഴ, കൃഷ്ണകുമാർ പയ്യന്നൂർ, ഷീജ വീരമണി, ഷീബ രാജീവൻ , നാടക വേദി കൺവീനർ മനോജ് തേജസ്വിനി, സുഹൃത്തും നാടക കലാകാരനുമായ ഗണേശ് കുറാറ എന്നിവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു.

You might also like

  • Straight Forward

Most Viewed