ഇന്ത്യയിൽ 42,015 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു


ന്യൂഡൽഹി: രാജ്യത്ത് 42,015 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ കണക്കാണിത്. 3,998 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രതിദിന പോസിറ്റീവ് നിരക്ക് 2.27 ശതമാനമാണ്. കഴിഞ്ഞ 30 ദിവസമായി മൂന്ന് ശതമാനത്തിൽ താഴെയാണ് പ്രതിദിന പോസിറ്റീവ് നിരക്ക്.

മഹാരാഷ്ട്ര 3,509 കോവിഡ് മരണങ്ങൾ കൂടി ഉൾപ്പെടുത്തിയതോടെയാണ് രാജ്യത്തെ പ്രതിദിന കോവിഡ് മരണം ഇന്ന് ഉയർന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,18,480 ആയി ഉയർന്നു. രാജ്യത്ത് ഇതുവരെ 3,12,16,337 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 4,07,170 പേർ ഇപ്പോഴും വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. 3,03,90,687 പേരാണ് രോഗമുക്തരായത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed