പരിശുദ്ധ കാതോലിക്കാ ബാവയെ അനുസ്‌മരിച്ച് ബഹ്റൈൻ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ


 

മനാമ; മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ കാലം ചെയ്ത പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയെ ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ അനുസ്മരിച്ചു. വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനത്തിൽ മലങ്കര ഓർത്തഡോക്സ് സഭ ബോംബേ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായിരുന്നു. കേരളാ ആരോഗ്യ മന്ത്രി വീണ ജോർജ്ജ് മുഖ്യ അതിഥിയായിരുന്ന ചടങ്ങിൽ കത്തീഡ്രൽ സെക്രട്ടറി ജോർജ്ജ് വർഗ്ഗീസ് സ്വാഗതം പറഞ്ഞു. ഇടവക വികാരി റവ. ഫാദർ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തിൽ അനുശോചന പ്രമേയം അവതരിപ്പിച്ച് സംസാരിച്ചു. ബഹ്റൈൻ എംപിയായ മെംദൂഹ് അൽ സാലഹ് , ദിസ് ഈസ് ബഹ്റൈൻ പ്രസിഡണ്ട് ബെറ്റ്സി മത്തീസൺ, ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫ് അലി, ബഹ്‌റൈൻ ബിസിനസ്‌ വുമൺ സൊസൈറ്റി പ്രസിഡണ്ട് അഹ്‌ലം യൂസഫ് ജനാഹി, റവ. വി. പി. ജോൺ, സോമൻ ബേബി, അലക്സ് ബേബി, പി.വി.രാധാകൃഷ്ണ പിള്ള, റവ. ഡേവിഡ് വി. ടൈറ്റസ്, റവ. സാം ജോർജ്ജ്, റവ. ദിലീപ് ഡേവിഡ്സൺ, റവ. ഷാബു ലോറൻസ്, ആന്റണി റോഷ് എന്നിവർ പങ്കെടുത്തു. സമ്മേളനത്തിൽ ഇടവക മാനേജിംഗ് കമ്മറ്റി തയ്യാറാക്കിയ, പരിശുദ്ധ കാതോലിക്കാ ബാവായുടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കുകയും കത്തീഡ്രൽ ട്രസ്റ്റി സി. കെ. തോമസ് നന്ദി അറിയിക്കുകയും ചെയ്തു

You might also like

  • Lulu Exchange
  • Straight Forward

Most Viewed