നിങ്ങളെ കൊവിഡ് ബാധിച്ചിരുന്നുവോ?


ലക്ഷക്കണക്കിന് ജീവനുകൾ അപഹരിച്ച കോവിഡ് 19 എന്ന മഹാമാരി ലോകത്താകമാനം വ്യാപക പ്രതിസന്ധിയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. നമ്മളിൽ നിന്ന് ഒട്ടും അകലെയല്ല കോവിഡ് എന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടായിട്ടുണ്ട്. നമ്മൾ അറിയാതെ കോവിഡ് നമ്മളിലൂടെ കടന്നു പോയിട്ടുണ്ടാകാം.... ഇത് എങ്ങനെ തിരിച്ചറിയാം..

കൊവിഡ് ലക്ഷണങ്ങളായി കണക്കാക്കുന്നവ തന്നെയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. 

 

കൊവിഡ് 19 ഒരു ശ്വാസകോശ രോഗമാണെന്ന് നമുക്കറിയാം. അതിനാൽ‍ തന്നെ ശ്വാസതടസം ഇതിന്റെ ഒരു പ്രധാന ലക്ഷണവുമാണ്. ഇതേ ലക്ഷണം തന്നെ കൊവിഡ് വന്നുപോയ ഒരാളിലും കണ്ടേക്കാമെന്നാണ് ഡോക്ടർ‍മാർ‍ വ്യക്തമാക്കുന്നത്. 

 

കൊവിഡിനെ അതിജീവിച്ചവരിൽ‍ പല ആരോഗ്യപ്രശ്‌നങ്ങളും ദീർ‍ഘകാലത്തേക്ക് കാണാമെന്ന് വിവിധ പഠനങ്ങൾ‍ സൂചിപ്പിച്ചിരുന്നു. ഇതിലുൾ‍പ്പെടുന്നൊരു പ്രശ്‌നമാണ് വരണ്ട ചുമ. അതിനാൽ‍ ഈ ലക്ഷണം കണ്ടാലും അത് ശ്രദ്ധിക്കാവുന്നതാണ്.

 

അമിതമായ ക്ഷീണം കൊവിഡ് ലക്ഷണങ്ങളിലൊന്നാണ്. ഇത് രോഗത്തെ അതിജീവിച്ച ശേഷവും ആളുകളിൽ‍ ഏറെ നാളത്തേക്ക് കണ്ടേക്കാം.

 

നെഞ്ചിന് ചുറ്റുമായി കുത്തുന്നത് പോലുള്ള വേദന അനുഭവപ്പെടുന്നതും കൊവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ്. അതിനാൽ‍ ഈ ലക്ഷണവും ഒരുപക്ഷേ നിങ്ങളെ കൊവിഡ് പിടികൂടിയിരുന്നു എന്നതിന്റെയാകാം.

 

കൊവിഡ് രോഗികളിൽ‍ പലരിലും കണ്ടെത്തപ്പെട്ടിട്ടുള്ളൊരു ലക്ഷണമാണ് ഗന്ധവും രുചിയും നഷ്ടമാകുന്ന അവസ്ഥ. പലരും ഇത് തിരിച്ചറിയപ്പെടാതെ പോവുന്ന സംഭവങ്ങളുമുണ്ട്. ഇതും രോഗം വന്നുപോയതിന്റെ ലക്ഷണമായി അവശേഷിക്കാം.

 

ശ്വാസഗതി വേഗമാവുകയും നെഞ്ചിടിപ്പ് കൂടുകയും ചെയ്യുന്നതും കൊവിഡ് രോഗികളിൽ‍ രോഗം ഭേദമായ ശേഷവും കാണുന്ന പ്രശ്‌നമാണ്. ഇതും രോഗം വന്നുപോയതിന്റെ ലക്ഷണമായി കണക്കാക്കാം.

 

മേൽ‍പ്പറഞ്ഞിരിക്കുന്ന ആറ് ലക്ഷണങ്ങളും കൊവിഡ് ഉള്ളപ്പോഴും അതിന് ശേഷവും രോഗികളിൽ‍ കൊവിഡുമായി ബന്ധപ്പെട്ട് കണ്ടേക്കാവുന്ന ലക്ഷണങ്ങളാണ്. എല്ലാവരിലും എല്ലാ ലക്ഷണങ്ങളും കാണണമെന്ന് നിർ‍ബന്ധമില്ല. അതുപോലെ ചിലരിൽ‍ രോഗമുള്ളപ്പോഴും അതിന് ശേഷവും യാതൊരു ലക്ഷണവും കാണാതെ പോകുന്നുമുണ്ട്. അതിനാൽ‍ സ്വയം നിർ‍ണയത്തിന് ഒരുങ്ങുന്നത് അഭികാമ്യമല്ല. ലക്ഷണങ്ങളിൽ‍ സംശയം തോന്നിയാൽ‍ പരിശോധന നടത്താവുന്നതാണ്. പ്രശ്‌നങ്ങളുടെ തീവ്രതയ്ക്കനുസരിച്ച് ചികിത്സയും സ്വീകരിക്കുക. അനാവശ്യമായ ഭയം മാറ്റിവച്ച് യുക്തിപൂർ‍വ്വം ആരോഗ്യകാര്യങ്ങളെ സമീപിച്ച് പരിശീലിക്കാനും പ്രത്യേകം കരുതലെടുക്കുക. 

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed