കോവിഡിന്റെ ആദ്യ ലക്ഷണങ്ങളിലൊന്ന് ഇതാകാം!
ഉന്മാദാവസ്ഥയും മാനസികമായ ആഴയക്കുഴപ്പവും, തുടര്‍ന്നു വരുന്ന പനിയും കോവിഡിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നാകാമെന്ന് പഠനങ്ങള്‍. ചുമയും ശ്വാസംമുട്ടലും പ്രത്യക്ഷപ്പെടുന്നതിനു മുന്‍പുതന്നെ ചില രോഗികള്‍ക്ക്, പ്രത്യേകിച്ചും പ്രായമായവര്‍ക്ക് ഇത് വരാമെന്നും സ്‌പെയിനിലെ ഒബേര്‍ട്ട ഡി കാറ്റലുണിയ സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തി.
തലവേദനയ്ക്കും മണവും രുചിയും നഷ്ടമാകലിനുമൊപ്പം തന്നെ ഈ ലക്ഷണങ്ങളും പ്രത്യക്ഷപ്പെട്ട് തുടങ്ങാമെന്ന് പഠനം പറയുന്നു. സ്വപ്‌നം കാണുന്നതുപോലെ, യാഥാര്‍ത്ഥ്യവുമായി ബന്ധം നഷ്ടപ്പെട്ട പോലെയൊക്കെ രോഗിക്ക് ഈയവസ്ഥയില്‍ തോന്നാമെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ഒബേര്‍ട്ട ഡി കാറ്റലുണിയ സര്‍വകലാശാലയിലെ ജാവിയര്‍ കൊറയ പറയുന്നു.
ജാവിയറും സഹഗവേഷകനായ ഡിയഗോ റെഡോലാര്‍ റിപ്പോളും കോവിഡ് നാഡീവ്യവസ്ഥയ്ക്ക് ഏല്‍പ്പിക്കുന്ന ആഘാതമാണ് പഠനവിധേയമാക്കിയത്. ഫ്രാന്‍സിലെ യൂണിവേഴ്‌സിറ്റി ഓഫ് ബോര്‍ഡോക്‌സിലാണ് ഇവര്‍ പഠനം നടത്തിയത്.
കൊറോണ വൈറസ് തലച്ചോറിനെ ബാധിക്കുന്നത് വഴി ഓക്‌സിജന്‍ കോശങ്ങളിലേക്ക് ആവശ്യമായ തോതില്‍ എത്താത്ത അവസ്ഥയുണ്ടാകുമെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. കോവിഡ് ബാധയെ തുടര്‍ന്നുണ്ടാകുന്ന സൈറ്റോകീന്‍ സ്‌റ്റോം തലച്ചോറിലെ കോശങ്ങള്‍ക്ക് നീര്‍ക്കെട്ടുണ്ടാക്കാനുള്ള സാധ്യതയും പഠനം ചൂണ്ടിക്കാട്ടുന്നു. ഇവയില്‍ ഏത് സാഹചര്യവും ഉന്മാദാവസ്ഥയ്ക്ക് കാരണമാകാം. കോവിഡ് ബാധിച്ച് മരിച്ച രോഗികളുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കോശങ്ങളിലേക്ക് ഓക്‌സിജന്‍ ലഭിക്കാതെ തലച്ചോറിന് ക്ഷതം സംഭവിച്ചതായി കണ്ടെത്തിയിരുന്നു. സെറിബ്രല്‍ കോശസംയുക്തങ്ങളില്‍ നിന്നു വൈറസിനെ കണ്ടെത്താനായിട്ടുണ്ട്.

