മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് വേല്‍മുരുകന്റെ ബന്ധുക്കള്‍ കോടതിയില്‍
കൽപ്പറ്റ: വയനാട് ബാണാസുരമലയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വേൽ മുരുകന്റെ ബന്ധുക്കൾ കോടതിയിൽ ഹർജി നൽകി. ഏറ്റുമുട്ടൽ കൊലപാതകം സംബന്ധിച്ച ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി. മനുഷ്യാവകാശ പ്രവർത്തകർ മുഖേനയാണ് സഹോദരൻ അഡ്വ.മുരുകൻ ഹർജി നൽകിയത്. കൽപ്പറ്റ ജില്ലാ കോടതിയിലാണ് ഹർജി.
മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വേൽ മുരുകന്റെ കുടുംബം ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. ബാണാസുര മലയിൽ നടന്നത് ഏകപക്ഷീയമായ ഏറ്റുമുട്ടലാണെന്നാണ് കുടുംബം ആരോപിക്കുന്നത്.

