ദിവാലി സെയിൽ! സ്മാർട് ടിവികൾക്ക് വൻ ഓഫറുമായി ഫ്ലിപ്കാർട്ട്


ന്യൂഡൽഹി: രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ സ്മാർട് ടിവികൾക്ക് വൻ ഓഫർ. ഫ്ലിപ്കാർട് ബിഗ് ദിവാലി സെയിലിന്റെ ഭാഗമായി നിരവധി ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. നവംബർ 8നു തുടങ്ങിയ ഓഫർ വിൽപന 13 വരെ തുടരും. ടിവി, വലിയ വീട്ടുപകരണങ്ങൾ വിഭാഗത്തിൽ 80 ശതമാനം വരെയാണ് ഇളവുകൾ നല്‍കുന്നത്. ഇതോടൊപ്പം 10 ശതമാനത്തിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ ഇൻസ്റ്റന്റ് ക്യാഷ്ബാക്കും എക്സേഞ്ച് ഓഫറുകളും ലഭ്യമാണ്.

അഞ്ഞൂറിൽ കൂടുതൽ ബ്രാൻഡുകളുടെ ടിവികൾ ലിസ്റ്റ് ചെയ്തിരിട്ടുണ്ട്. നോകോസ്റ്റ് ഇഎംഐ, ഫ്രീ ഇൻസ്റ്റാളേഷൻ, മൂന്നു വർഷത്തെ കംപ്ലീറ്റ് ടിവി പ്രൊട്ടക്ഷൻ എന്നിവയും ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നുണ്ട്. റിയല്‍മി, എംഐ, സോണി, വൺപ്ലസ്, വിയു, തോംസൺ, മൈക്രോമാക്സ്, സാംസങ്, മാര്‍ക്യു, നോക്കിയ, സാൻസി, ബിപിഎൽ, എൽജി എന്നീ ബ്രാൻഡുകളാണ് പ്രധാനമായും വൻ ഓഫറുകൾ നൽകുന്നത്. ക്യുഎൽഇഡി, ആൻഡ്രോയിഡ്, എൽഇഡി, സോണി ബ്രാവിയ, എംഐ ടിവി എന്നിവയാണ് ഉപഭോക്താക്കൾ പ്രധാനമായും അന്വേഷിക്കുന്നതെന്നാണ് ഫ്ലിപ്കാർട്ട് അവകാശപ്പെടുന്നത്. സ്മാര്‍ട്, എൽഇഡി , 4കെ അൾട്രാ എച്ച്ഡി, ഫുൾ എച്ച്ഡി എന്നീ വിഭാഗങ്ങളിലായി 32, 40, 55 ഇഞ്ച് മോഡലുകൾ ലഭ്യമാണ്.
ബാങ്ക് ഓഫറിന്റെ ഭാഗമാണ് 10 ശതമാനം കിഴിവ്. ഫ്ലിപ്കാർട്ട് ടിവി വിൽപ്പനയ്ക്കിടെ ഇ-കൊമേഴ്‌സ് ഭീമൻ ആക്സിസ് ബാങ്ക്, സിറ്റി, ഐസിഐസിഐ ബാങ്ക്, കോഡാക് എന്നിവയുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും ഉപയോഗിച്ച് ഷോപ്പിംഗിന് 10 ശതമാനം ഇൻസ്റ്റന്റ് കിഴിവ് വാഗ്ദാനം ചെയ്യുന്നു. അവതരിപ്പിക്കുമ്പോള്‍ 76,990 രൂപ വിലയുണ്ടായിരുന്ന ഐഫാൽക്കണൺ, ടിസിൽ (43 ഇഞ്ച്, 4കെ) എല്‍ഇഡി സ്മാർട് ടിവി വിൽക്കുന്നത് 23,999 രൂപയ്ക്കാണ്. ഇതോടൊപ്പം കാർഡ് ഇളവും എക്സ്ചേഞ്ച് ഓഫറും ലഭിക്കും. ഇതോടെ മൂന്നിലൊന്ന് വിലയ്ക്ക് ടിവി വാങ്ങാം.

അവതരിപ്പിക്കുമ്പോള്‍ 25,990 രൂപ വിലയുണ്ടായിരുന്ന കൂകാ എൽഇഡി സ്മാർട് ടിവി (32 ഇഞ്ച്) വിൽക്കുന്നത് 8,999 രൂപയ്ക്കാണ്. ഇതോടൊപ്പം കാർഡ് ഇളവും എക്സ്ചേഞ്ച് ഓഫറും ലഭിക്കും. അവതരിപ്പിക്കുമ്പോള്‍ 39,999 രൂപ വിലയുണ്ടായിരുന്ന തോംസൺ അൾട്രാ എച്ച്ഡി (4കെ) എൽഇഡി സ്മാർട് ആൻഡ്രോയിഡ് ടിവി (43 ഇഞ്ച്) വിൽക്കുന്നത് 22,999 രൂപയ്ക്കാണ്. ഇതോടൊപ്പം കാർഡ് ഇളവും എക്സ്ചേഞ്ച് ഓഫറും ലഭിക്കും. ഇതോടെ പകുതി വിലയ്ക്ക് ടിവി വാങ്ങാം. പ്രീമിയം ക്യുഎൽഇഡി 8 കെ ടിവികളിൽ സാംസങ് 6,30,000 രൂപ വരെ കിഴിവ് നൽകുന്നുണ്ട്. ഇതിനുപുറമെ, 85 ഇഞ്ച്, 82 ഇഞ്ച്, 75 ഇഞ്ച് മോഡലുകൾ സാംസങ് ക്യുഎൽഇഡി 8 കെ ടിവികൾ വാങ്ങുന്ന ഉപഭോക്താക്കൾക്കൊപ്പം കോംപ്ലിമെന്ററിയായി ഗാലക്‌സി ഫോൾഡ് സ്മാർട് ഫോണും ലഭിക്കും. റിയൽമിയുടെ 55 ഇഞ്ച് പുതിയ സ്ലെഡ് ടിവി 3,000 രൂപ കിഴിവോടെ 39,999 രൂപയ്ക്ക് ഓഫർ ചെയ്യുന്നുണ്ട്. റിയൽമി ടിവി 32 ഇഞ്ച് വേരിയന്റ് 12,999 രൂപയിലും 43 ഇഞ്ച് വേരിയന്റ് 21,999 രൂപയിലും ലഭ്യമാകും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed