കണ്ണുനീരില്‍ കൂടിയും കോവിഡ് വ്യപനം?
കണ്ണുനീരില്‍ കൂടിയും കോവിഡ്-19 പകരാമെന്ന് പഠനം ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ നടത്തിയ പുതിയ പഠനത്തില്‍ ആണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. കണ്ണിനുള്ളിലെ കോവിഡ് സാന്നിധ്യം അത്യപൂര്‍വമാണെങ്കിലും ഇതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഇവിടുത്തെ ഗവേഷകര്‍ പറയുന്നു. അതിനാല്‍ കണ്ണു ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്. കോവിഡ് രോഗിയുടെ കണ്ണീര്‍ വീണ പ്രതലങ്ങളിലും വൈറസിന്റെ സാന്നിധ്യമുണ്ടാകാമെന്ന് ഗവേഷകര്‍ പറയുന്നു. കോവിഡ് രോഗിക്ക് ചെങ്കണ്ണ്, കണ്ണില്‍ പുകച്ചില്‍, കണ്ണില്‍ നിന്നും വെള്ളവും സ്രവങ്ങളും വരല്‍ തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ രോഗവ്യാപന സാധ്യത കൂടുതലാണെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ആറു മുതല്‍ 75 വരെ പ്രായമുള്ള 45 പേരിലാണ് ഈ പഠനം നടത്തിയത്. ഇതില്‍ ഒരാള്‍ക്കാണ് കണ്ണിലെ സ്വാബില്‍ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്. നേരത്തെ ചൈനയിലെ ഷെന്‍ജിയാങ്ങില്‍ നടത്തിയ ഒരു പഠനത്തിലും 30ല്‍ ഒരാള്‍ കണ്ണിലെ സ്വാബില്‍ വൈറസ് പോസിറ്റീവായിരുന്നു.

