ചൂടു വെള്ളത്തിന്റെ കരുത്ത്
പലരെയും അലട്ടുന്ന പ്രശ്‌നമാണ് പൊണ്ണത്തടിയും കുടവയറും. ഇത് കുറയ്ക്കാൻ പരസ്യങ്ങളിൽ കാണുന്ന മരുന്നുകൾ ഉപയോഗിച്ച് നിരാശ്ശപ്പെടുന്നവരാണ് നമ്മളിൽ പലരും. വില കൊടുത്ത് വാങ്ങിയ പലതരം മരുന്നുകൾ ഉപയോഗിച്ച് നേരം കളയുന്നതിന് പകരം ചൂടു വെള്ളം കൊണ്ട് വയറിലടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുകയാണ് പഠനങ്ങൾ. രാവിലെയും വൈകുന്നേരവും ഒരു ഗ്ലാസ് ചൂടുവെള്ളം ശീലമാക്കിയാൽ ഒരുപാട് ഗുണങ്ങളുണ്ട്.
പച്ചവെള്ളത്തെക്കാൾ മികച്ച ഫലം തരുമെന്നതിനാൽ ചൂടുവെള്ളം ശീലമാക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കും. രാവിലെ ഒരു ഗ്ലാസ് ചൂടു വെള്ളം കുടിച്ച് തുടങ്ങുന്നത് മെറ്റബോളിസം വേഗത്തിലാക്കും. ശരീരത്തെ വിഷവിമുക്തമാക്കി വെക്കാൻ മികച്ച മാർഗ്ഗമാണിത്. രാവിലെ ചൂടുവെള്ളം ശീലമാക്കുന്നതും ഭക്ഷണത്തിനു ശേഷം ചൂടുവെള്ളം കുടിക്കുന്നതും ദഹനപ്രക്രിയ മെച്ചപ്പെടുത്തും. വെറും വയറ്റിലുള്ള ചൂടുവെള്ളം കുടി പ്രമേഹരോഗികൾക്കും ഏറെ ഗുണം ചെയ്യും. ചൂടുവെള്ളം കുടിക്കുന്നതിലൂടെ രക്ത പ്രവാഹം വർദ്ധിക്കുകയും ചെയ്യുന്നു. മൂക്കൊലിപ്പും തൊണ്ടവേദനയും വിട്ടുമാറാത്ത ചുമയുമൊക്കെ ശല്യം ചെയ്യുന്നവർ ചൂടുവെള്ളം ശീലമാക്കുന്നതിലൂടെ ആശ്വാസം നേടാൻ കഴിയും. ചർമ്മത്തിലെ ഇൻഫക്ഷൻ നീക്കം ചെയ്യുന്നത് വഴി മുഖക്കുരു വരുന്നത് തടയാനും വെറും വയറ്റിൽ ചൂടുവെള്ളം കുടിക്കുന്നത് വഴി സാധിക്കും. ശരീരത്തിലെ വിഷാംശത്തെ വിയർപ്പാക്കി പുറന്തള്ളാനും ചൂടുവെള്ളം സഹായിക്കും.

