കരി­­­­­­­പ്പൂ­­­­­­­ർ വി­­­­­­­മാ­­­­­­­നത്താ­­­­­­­വളത്തിൽ നിന്നും സ്വർ­­­ണവും കു­­­­­­­ങ്കു­­­­­­­മപ്പൂ­­­­­­­വും പി­­­­­­­ടി­­­­­­­കൂ­­­­­­­ടി­­­­­­­


കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് സ്വർണവും കുങ്കുമപ്പൂവും പിടികൂടി. രണ്ടു യാത്രക്കാരിൽ നിന്നായി 18.79 ലക്ഷം രൂപയുടെ 615 ഗ്രാം സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. ഇന്നലെ രാവിലെ ദുബായിൽനിന്നെത്തിയ താമരശ്ശേരി സ്വദേശിയിൽനിന്ന് 14.21 ലക്ഷത്തിന്റെ 465 ഗ്രാം സ്വർണവും മലപ്പുറം ചുള്ളിപ്പാറ സ്വദേശിയിൽനിന്ന് 4.58 ലക്ഷത്തിന്റെ 150 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. 

താമരശ്ശേരി സ്വദേശി ഈത്തപ്പഴത്തിനുള്ളിൽ നാലു സ്വർണ ബിസ്കറ്റുകൾ മുറിച്ചു കഷണങ്ങളാക്കിയാണ് കടത്താൻ ശ്രമിച്ചത്. ചുള്ളിപ്പാറ സ്വദേശി മാല രൂപത്തിലാക്കിയ സ്വർണം സോക്സുകൾക്കുള്ളിലും ഒളിപ്പിച്ചു. 8.1 ലക്ഷം രൂപയുടെ ആറ് കിലോഗ്രാം കുങ്കുമപ്പൂവാണ് പിടികൂടിയത്. ഇറാനിയൻ പോശാലി ഇനത്തിൽപ്പെട്ട കുങ്കുമപ്പൂവ് അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു. ഇന്നലെ ദുബായിൽനിന്ന് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ എത്തിയ കാസർഗോഡ് തളങ്കര സ്വദേശി അബൂബക്കർ ഫറാസ് കൊണ്ടുവന്ന ബാഗേജിൽനിന്നാണ് കണ്ടെടുത്തത്. ഇന്ത്യൻ മാർക്കറ്റിൽ ഇതിനു പ്രിയമേറെയാണ്. അസിസ്റ്റന്റ് കമ്മിഷണർ ഇ.എസ്.നിധിൻ ലാലിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ദാസ് മാലിക്ക്, സി.ജയകൃഷ്ണൻ, ഇൻസ്പെക്ടർമാരായ ജയൻ, മുരളീധരൻ, നവീൻ കുമാർ എന്നിവരാണ് പരിശോധന നടത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed